കാര്‍ ബോംബ് സ്‌ഫോടനം; ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു

carഅങ്കാര: തുര്‍ക്കിയില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ദിയാര്‍ബാക്കിറില്‍ പോലീസ് ബസിനുനേര്‍ക്കായിരുന്നു ആക്രമണം. 13 പോലീസുകാര്‍ക്കും 14 സാധാരണക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ്റ്റോപ്പിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പോലീസ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Related posts