കാറ്റിലും മഴയിലും ചാവശേരി മേഖലയില്‍ വ്യാപക നാശനഷ്ടം

knr-mazha-kattuമട്ടന്നൂര്‍: ശക്തമായ കാറ്റിലും മഴയിലും ചാവശേരി മേഖലയില്‍ മരം കടപുഴകി വീണ് വ്യാപക നാശം. മരം വീണ് വീടും കാറും തകര്‍ന്നു. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ചാവശേരി, കുറുങ്കളം, ചെറുവയല്‍  മേഖലയില്‍ നാശനഷ്ടടമുണ്ടായത്. ചെറുവയലിലെ കൈതേരി ഹൗസില്‍ കാപ്പാടന്‍ നളിനിയുടെ വീടിന് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണ് അടുക്കള ഭാഗവും കുളി മുറിയും തകര്‍ന്നു. കുറുങ്കളം പാലത്തിന് സമീപത്തെ മുസ്‌ലിം പളളിക്ക് മുകളില്‍ മരം പൊട്ടി  വീണ് ഷീറ്റു കൊണ്ട് നിര്‍മിച്ച മേല്‍ക്കുരയും മറ്റും തകര്‍ന്നു.

സമീപത്തെ വാഴയില്‍ കെ.രാജീവന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മരം പൊട്ടി വീണും തകര്‍ന്നു. ചാവശേരി-വെളിയമ്പ്ര റോഡിലെ എം.സോമനാഥന്റെ വീടിനോട് ചേര്‍ന്ന് മരം കടപുഴകി വീണതിനാല്‍ ബൈക്കും വീടിന്റെ ഗെയിറ്റും തകര്‍ന്നു. കുലച്ച നേന്ത്ര വാഴകളും ചെടിച്ചെട്ടികളും നശിച്ചു. സമീപത്തെ എം.ബാലന്‍ നമ്പ്യാരുടെ കൃഷിയിടത്തിലെ 20 ഓളം കുലച്ച നേന്ത്ര വാഴകളും കാറ്റില്‍ നിലം പതിച്ചു.ചാവശേരിയിലെ വിവിധ ഭാഗങ്ങലില്‍ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്.

Related posts