കാലടി: കാലടി പോലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാനുളള നടപടി സ്വീകരിക്കുമെന്ന് ദക്ഷിണമേഖല എഡിജിപി ബി. സന്ധ്യ. കാലടി പോലീസ് സ്റ്റേഷനിന്‍ സന്ദര്‍ശനം നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എഡിജിപി. വര്‍ഷങ്ങളായി പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തിയിരിക്കുന്നത്. കൂടാതെ നീലിശ്വരം ഓടുകമ്പനി സ്ഥലത്തും പോലീസ് സ്റ്റേഷനിലും ശൃംഗേരി റോഡിലും ഗസ്റ്റ് ഹൗസിലുമാണ് വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുളളത്.
കേസുകള്‍ നീണ്ടു പോയതോടെ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്. കൂടാതെ റോഡിന്റെ സമീപം വാഹനങ്ങള്‍ നിരത്തിയിട്ടിരിക്കുന്നതിനാല്‍ വലിയ ഗതാഗത സ്തംഭനവും ഉണ്ടാകുന്നുണ്ട്. ഈ വിഷയം എഡിജിപിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഒരു മാസത്തിനകം ലേലം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് എഡിജിപി അറിയിച്ചത്.
മൊബൈല്‍ ടവര്‍ ബാറ്ററികളും ബൈക്ക്, ഓട്ടോറിക്ഷ, ടിപ്പര്‍ എന്നീ വാഹനങ്ങളുമാണ് ലേലം ചെയ്യുന്നതിന് സൂക്ഷിച്ചിരിക്കുന്നത്. ആദ്യം ആര്‍ടിഒ വാഹനങ്ങളുടെ വില നിശ്ചയിച്ച് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ലേലം നടത്തും. ഒന്നില്‍ കൂടുതല്‍ പേര്‍ ഒരു വാഹനത്തിനെത്തിയാല്‍ പരസ്യമായി ലേലം ചെയ്യുമെന്നും എഡിജിപി പറഞ്ഞു.