പാലക്കാട്: കാലവര്‍ഷം ആരംഭിക്കുന്നതോടെ ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശ്യേത്താടെ സംസ്ഥാന പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ റെയിന്‍ബോയുടെ ഭാഗമായി കര്‍ശന പോലീസ് പരിശോധന ആരംഭിച്ചു.പാലക്കാട് ട്രാഫിക് വിഭാഗത്തിന്റെ ജില്ലാ നോഡല്‍ ഓഫീസറായ ഡി വൈ എസ് പി വി.എസ്. മുഹമ്മദ് കാസിംന്റെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പങ്കാളിത്തതോടെ യാണ് വാഹന പരിശോധന നടത്തുന്നത്.
ടയറുകളുടെ ശോചനീയാവസ്ഥ, വൈപ്പറുകള്‍, ബ്രേക്കും ബ്രേക്ക് ലൈറ്റുകള്‍ എന്നിവയുടെ കാര്യക്ഷമത പരിശോധിക്കുകയും മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡ്രൈവറെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയും വൈപ്പറുകള്‍, ബ്രേക്കും ബ്രേക്ക് ലൈറ്റുകള്‍ എന്നിവ ശരിയാക്കുന്നതിന് രണ്ടു ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. 2000 ത്തോളം വാഹനങ്ങളാണ് ഓപ്പറേഷന്‍ റെയിന്‍ ബോയുടെ ഭാഗമായി പരിശോധിച്ചത്.