യുവേഫ ചാമ്പ്യന്സ് ലീഗ് നാലാം റൗണ്ടില് രണ്ട് ഇംഗ്ലീഷ് താരങ്ങള് റിക്കാര്ഡ് ബുക്കില്. സ്പാനിഷ് ക്ലബ് റയല് മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഗം ഇംഗ്ലീഷ് ക്ലബ് ലിവര്പൂളിനെതിരേ ഇറങ്ങിയതോടെ ചാമ്പ്യന്സ് ലീഗില് 50 മത്സരങ്ങള് പൂര്ത്തിയാക്കി.
22 വര്ഷവും 128 ദിനവുമായിരുന്നു ജൂഡിന്റെ പ്രായം. യുവേഫ ചാമ്പ്യന്സ് ലീഗില് 50 മത്സരം പൂര്ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡ് ഇതോടെ ജൂഡ് ബെല്ലിങ്ഗം സ്വന്തമാക്കി. ഐകര് കസിയസ് (22 വര്ഷം 155 ദിനം), സെസ് ഫാബ്രിഗസ് (22 വര്ഷം 331 ദിനം), കിലിയന് എംബപ്പെ (22 വര്ഷം 339 ദിനം) തുടങ്ങിയവരെ ബെല്ലിങ്ഗം പിന്തള്ളി.
ആഴ്സണല് x സാവിയ പ്രാഗ് മത്സരത്തില് 72-ാം മിനിറ്റില് കളത്തിലെത്തിയ മാക്സ് ഡൗമാനും ചരിത്രത്തില് ഇടം നേടി. അതോടെ ചാമ്പ്യന്സ് ലീഗ് ചരിത്രത്തില് കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്ഡ് 15 വര്ഷവും 308 ദിനവും പ്രായമുള്ള ഡൗമാന് സ്വന്തമാക്കി. യൂസുഫ മൗക്കോകോയെയാണ് (16 വര്ഷം 18 ദിനം) ഡൗമാന് പിന്തള്ളിയത്.

