കാല്‍നട യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ മറിഞ്ഞു; ഡ്രൈവര്‍ക്കു പരിക്ക്

KNR-ACCIDENTപയ്യന്നൂര്‍: കാല്‍നടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്. കയ്യൂര്‍ പെരിയാക്കരയിലെ തമ്പാന്റെ മകന്‍ സതീശനാണു (35) പരിക്കേറ്റത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 ഓടെ പുഞ്ചക്കാട് ബസ് സ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കാല്‍നടയാത്രികനെ രക്ഷിക്കാനായി പിക്കപ്പ് വാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട വാഹനം സമീപത്തെ കടയുടെ വരാന്തയിലേക്കു പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. സമീപത്തെ തെങ്ങിനിടിച്ചാണു വാഹനം നിന്നത്. കടയുടെ വരാന്തയിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയ്ക്കു കേടുപാടുപറ്റി.

Related posts