തെ​ങ്ങു​ക​യ​റ്റ മെ​ഷീ​നി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി തെ​ങ്ങി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ്

തെ​ങ്ങി​ല്‍ കു​ടു​ങ്ങി​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ച് മു​ക്കം ഫ​യ​ര്‍​ഫോ​ഴ്‌​സ്.

കോ​ഴി​ക്കോ​ട് മു​ക്കം കൊ​ടി​യ​ത്തൂ​ര്‍ ചെ​റു​വാ​ടി​ക​ട​വി​ലാ​ണ് വീ​രാ​ന്‍​കു​ട്ടി​യെ​ന്ന തൊ​ഴി​ലാ​ളി തേ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങി​ല്‍ കു​ടു​ങ്ങി​യ​ത്.

തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ അ​ട​ര്‍​ന്നു വീ​ണ തേ​ങ്ങ വീ​രാ​ന്‍​കു​ട്ടി​യു​ടെ ത​ല​യി​ല്‍ വീ​ണു. അ​തോ​ടെ തെ​ങ്ങു​ക​യ​റ്റ മെ​ഷീ​നി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി ത​ല​കീ​ഴാ​യി തെ​ങ്ങി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു തൊ​ഴി​ലാ​ളി ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് വീ​രാ​ന്‍​കു​ട്ടി​യെ തെ​ങ്ങു​മാ​യി ചേ​ര്‍​ത്ത് ക​യ​റു​കൊ​ണ്ട് കെ​ട്ടി​വെ​ച്ച ശേ​ഷം മു​ക്കം ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം 40 അ​ടി ഉ​യ​ര​ത്തി​ലു​ള്ള തെ​ങ്ങി​ല്‍ ലാ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് ക​യ​റി​യ ശേ​ഷം നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടു കൂ​ടി​യാ​ണ് വീ​രാ​ന്‍​കു​ട്ടി​യെ താ​ഴെ​യി​റ​ക്കി​യ​ത്. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment