കാവാലം തട്ടാശേരി പാലം നിര്‍ദിഷ്ട സ്ഥലംപൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ALP-THATTASERIമങ്കൊമ്പ്: കാവാലം തട്ടാശേരി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പാലത്തിനുള്ള അവസാന ഡിസൈന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ഇതോടൊപ്പം പ്രദേശത്തിന്റെ സാഹചര്യങ്ങളും, ജനങ്ങളുടെ അഭിപ്രായങ്ങളും ഉദ്യോഗസ്ഥര്‍ മനസിലാക്കി.

നിലവിലെ ഡിസൈനില്‍ പാലത്തിന്റെ ഉയരത്തില്‍ വര്‍ധനവ്് വരുത്തണമെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശും മറ്റു ജനപ്രതിനിധികളും നിര്‍ദേശിച്ചു. ജല ഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുള്ളതിനാല്‍ കുറഞ്ഞത് ജലനിരപ്പില്‍നിന്നും ആറുമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചത്. എന്നാല്‍ കാവാലത്താറ്റില്‍ കൂടി വലിയ ഹൗസ്‌ബോട്ടുകളും മറ്റും സര്‍വീസ് നടത്തുന്നതിനാല്‍ ഏഴു മീറ്ററെങ്കിലും ഉയരം വേണമെന്നാണ്് വിദഗ്ദരുടെ അഭിപ്രായം. കാവാലത്തെ സാഹചര്യത്തില്‍ പാലത്തിന് ഉയരം കൂടുതല്‍ വേണമെന്ന് ഉദ്യോഗസ്ഥര്‍ക്കും ബോധ്യമായി.

ഉയരം കൂടുമ്പോള്‍ പാലത്തിന്റെ അപ്രോച്ചിനും മാറ്റമുണ്ടാകും. സ്ഥലത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവസാന ഡിസൈന്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുശേഷം എസ്റ്റിമേറ്റ് തയാറാക്കുകയും ടെന്‍ഡര്‍ നപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. പൊതുമരാമത്തുവകുപ്പ് നിരത്തുകള്‍, പാലങ്ങള്‍ വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, അസി. എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ള

Related posts