അനന്ത്‌നാഗ്: തെക്കന്‍ കാഷ്മീരിലെ അനന്ത്‌നാഗില്‍ പോലീസില്‍ നിന്ന് ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുത്തു. അനന്ത്‌നാഗിലെ ടിവി ടവറിന് കാവല്‍ നില്‍ക്കുകയായിരുന്നു പോലീസുകാരില്‍ നിന്നാണ് എടുത്തത്. അഞ്ചു സര്‍വീസ് റൈഫിളുകളാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അനന്ത്‌നാഗിലെ ദാല്‍വാഷ് നഗരത്തിലുള്ള ദൂരദര്‍ശന്റെ ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ സ്‌റ്റേഷനു കാവല്‍ നില്‍ക്കുകയായിരുന്ന ഗാര്‍ഡുകളെ ആക്രമിച്ച ശേഷം ഭീകരര്‍ തോക്കുകള്‍ എടുക്കുകയായിരുന്നു. ഭീകരര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
കാഷ്മീരില്‍ പോലീസുകാരില്‍ നിന്ന് ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുത്തു;പോലീസ് അന്വേഷണം ആരംഭിച്ചു
