കൊല്ലം: കാഷ്യു കോര്‍പ്പറേഷനെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചന തിരിച്ചറിയണമെന്ന് ഐഎന്‍ടിയുസി യുവജന വിഭാഗം ദേശീയ വൈസ്പ്രസിഡന്റ് അഡ്വ.കാഞ്ഞിരംവിള അജയകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ കൈമാറിയിട്ടും കഴിഞ്ഞ ഏഴുമാസമായി കാഷ്യുകോര്‍പ്പറേഷന്‍ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖരന്‍ രാജിവച്ച സാഹചര്യം സൃഷ്ടിച്ച ആരോപണങ്ങള്‍ ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
2012 മുതല്‍ കൃത്യമായി പ്രതിവര്‍ഷം 200 ദിവസത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ആര്‍.ചന്ദ്രശേഖരനെ അഴിമതിക്കാരനായി മുദ്രകുത്താന്‍ നടന്ന ഉന്നതതല ഗൂഢാലോചനയും സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.അന്തര്‍ദേശീയ തൊഴിലാളി നേതാവായി ഉയര്‍ന്ന ചന്ദ്രശേഖരനെ തകര്‍ക്കുന്നതിന് വേണ്ടി നടന്ന ശ്രമങ്ങള്‍ യഥാര്‍ഥത്തില്‍ പതിനാറായിരത്തില്‍പ്പരം കശുവണ്ടി തൊഴിലാളികളെയാണ് വഴിയാധാരമാക്കിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പങ്കെടുത്ത കൊല്ലത്ത് നടന്ന ഐഎന്‍ടിയുസി സംസ്ഥാന റാലി പൊളിക്കാന്‍ ശ്രമിച്ചവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് നിവേദനവും നല്‍കിയട്ടുണ്ട്.കഴിഞ്ഞ ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പണം വിതരണം ചെയ്യാതിരിക്കാനും ഗൂഢാലോചനാ സംഘം കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ ഇത് വാങ്ങിയെടുക്കുന്നതിന് ചന്ദ്രശേഖരന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരവും നടത്തേണ്ടിവന്നു.
കാഷ്യു കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുസംവാദത്തിന് ഐഎന്‍ടിയുസി യുവജന വിഭാഗം തയാറാണ്. ആരോപണങ്ങള്‍ ഉന്നയിക്കുവന്നവര്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാണോയെന്നും അഡ്വ.അജയകുമാര്‍ ചോദിച്ചു.