പാലാ : വ്യാപാര സ്ഥാപനങ്ങളുടെ പക്കല്‍ ഉള്ള പഴയ 500,1000 രൂപ നോട്ടുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്ത് നോട്ട് വെട്ടുകയും സീല്‍ചെയ്യുകയും കീറുകയും ചെയ്യുന്നതായി കിംവദന്തികള്‍ പടരുന്നു. ഇതോടെ പല വ്യാപാരികളും ആശങ്കയിലാണ്. പലരും വലിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ പോലും പഴയ നോട്ടുകള്‍ വാങ്ങാന്‍ മടിക്കുകയാണ്. 24ാം തിയതിവരെ പഴയ നോട്ടുകള്‍ ക്രയവിക്രയം നടത്താന്‍ അനുമതിയിരിക്കെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നത്.
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ ഉപയോഗരഹിതമാക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രമുഖ വ്യാപാരികള്‍ പറയുന്നു. നോട്ട് പിന്‍വലിച്ചപ്പോള്‍ തന്നെ പഴയ നോട്ട് മിക്ക കച്ചവട സ്ഥാപനങ്ങളിലും ഇപ്പോള്‍േ സ്വീകരിക്കുന്നില്ല. ബാക്കിയുള്ളവരെയും പഴയ നോട്ട് സ്വീകരിക്കുന്നതില്‍ നിന്ന് പിന്‍വലിക്കാന്‍ മാത്രമേ ഇത്തരം കുപ്രചരണങ്ങള്‍ കൊണ്ട് സാധിക്കൂ എന്ന് വ്യാപാരികള്‍ പറഞ്ഞു