കൂത്തുപറമ്പ്: ആകാശപ്പാളിക്കു കീഴെ തങ്ങള്‍ക്ക് അസാധ്യമായിട്ട് ഒന്നുമില്ലെന്നു തെളി യിച്ചിരി ക്കുകയാണ് ആലച്ചേരിയിലെ പെണ്‍പട. പലേടത്തും തൊഴിലുറപ്പു പദ്ധതിപ്രകാരം സ്ത്രീകള്‍ കിണര്‍ കുഴിച്ചു കൊടുത്തെങ്കിലും 23 കോല്‍ ആഴത്തിലുള്ള കിണര്‍ കുഴിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ഈ പെണ്‍ കൂട്ടായ്മ. പതിനഞ്ചു പേരടങ്ങുന്ന സംഘം കേവലം 31 ദിവസം കൊണ്ടാണു പ്രവൃത്തി പൂര്‍ത്തി യാക്കിയത്. തങ്ങള്‍ക്കിതു ചെയ്യാനാവുമോ എന്ന ആശങ്ക തുടക്കത്തില്‍ ഇവരില്‍ പലര്‍ക്കും ഉണ്ടായെങ്കിലും ഒരേ മനസോടെ ലക്ഷ്യസ്ഥാനത്തേ ക്കു കുതിച്ചപ്പോള്‍ കിണര്‍ യാഥാര്‍ഥ്യമായി.
കയറില്‍ തൂങ്ങി ആഴങ്ങളിലേക്ക് ഊളിയിട്ടും ആണിന്റെ ഉശിരോടെ കല്ലും മണ്ണും നിറഞ്ഞ മണ്‍കൊട്ട ഇവര്‍ ഉശി രോടെ മുകളിലോട്ടു വലിച്ചു കയറ്റാന്‍ തുടങ്ങിയപ്പോള്‍ ആശ ങ്കകള്‍ പമ്പ കടന്നു. അമ്പതുവര്‍ഷത്തിലേറെയായി ഇവിടെ താമസക്കാരിയായ ഓമ നയ്ക്ക് വേണ്ടിയായിരുന്നു തൊ ഴിലുറപ്പ് തൊഴിലാളികളായ സ് ത്രീകള്‍ കിണര്‍ കുഴിച്ചത്. എല്ലാദി വസവും ഓമനയും ഇവര്‍ക്കൊപ്പം സഹായിയായി ഉണ്ടായിരുന്നു.
ജോലിയ്ക്കിടെ വിശ്രമം പോലു മില്ലാതെയാണു സ്ത്രീകള്‍ ആവേ ശത്തോടെ കിണര്‍ നിര്‍മാണ പ്രവൃ ത്തി പൂര്‍ത്തിയാക്കിയതെന്നു ഓമന പറഞ്ഞു. കൃഷ്ണന്‍ എന്നയാളാണ് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കിയത്. പെണ്‍കൂട്ടായ്മയുടെ ഈ വിജയത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ 27ന് ആല ച്ചേരിയില്‍ അ നുമോദ നചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.