രാവിലെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ ഒരു പാറക്കഷണവും മേല്‍ക്കൂരയില്‍ ഒരു തുളയും ! ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ റൂത്ത് കോടീശ്വരിയായത് ഇങ്ങനെ…

ഉറക്കത്തില്‍ കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആ കോടീശ്വര പദവിയ്ക്ക് സ്വപ്‌നത്തിന്റെ ആയുസേ ഉണ്ടാവുകയുള്ളൂ.

എന്നാല്‍ ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സ്വപ്‌നം കാണാതെ തന്നെ കോടീശ്വരിയായിരിക്കുകയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരിയായ റൂത്ത് ഹാമില്‍ട്ടണ്‍.

രാവിലെ കിടക്കയില്‍ ഉണര്‍ന്നപ്പോള്‍ റൂത്ത് കണ്ടത് മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേല്‍ക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയില്‍ നിന്നും കണ്ടെത്തി.

ശരീരത്തില്‍ വീഴാതെ തൊട്ട് അടുത്തായ വീണതിനാല്‍ പരിക്കേല്‍ക്കാതെ റൂത്ത് ഹാമില്‍ട്ടണ്‍ രക്ഷപ്പെടുകയായിരുന്നു. കിടക്കയില്‍ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടന്‍ സുരക്ഷ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം.

എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ അന്നേ ദിവസം ഉല്‍ക്കകള്‍ വെളിച്ചം വിതറി ആകാശത്ത് സഞ്ചരിച്ചതിനെ കുറിച്ച് സൂചന ലഭിച്ചു.

റൂത്ത് ഹാമില്‍ട്ടന് ലഭിച്ച ഉല്‍ക്ക ശില കോടികള്‍ മൂല്യമുള്ളതാണ്. കഴിഞ്ഞ വര്‍ഷം, ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയിലെ ജോഷ്വ ഹുട്ടഗലുങ് എന്നയാളുടെ വീടിന്റെ മേല്‍ക്കൂരയിലൂടെ ഉല്‍ക്കാശില മുറിക്കുള്ളില്‍ വീണിരുന്നു.

ഈ ശിലയ്ക്ക് 1.8 മില്യണ്‍ ഡോളറാണ് ലഭിച്ചത്. ഉല്‍ക്കയുടെ ഓരോ ഗ്രാമിനും 853 ഡോളര്‍ വിലയുണ്ട്. എന്തായാലും ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കോടീശ്വരിയായ റൂത്തിന് ഇപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല.

Related posts

Leave a Comment