പയ്യന്നൂര്‍: കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി. ഇന്നലെ രാത്രിയോടെ കുഞ്ഞിമംഗലം കൊവ്വപ്പുറം റെയില്‍വേഗേറ്റിനു സമീപമാണ് സംഭവത്തിന് തുടക്കം. സ്ഥലത്തെ വെയിറ്റിംഗ് ഷെഡില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ച വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍, പഴയങ്ങാടി, പരിയാരം പോലീസ് സ്റ്റേഷനുകളില്‍ നിന്നും രാത്രി ഒന്‍പതോടെ നാലുവാഹനങ്ങളിലായെത്തിയ പോലീസ് സംഘമാണ് അക്രമികളെ തുരത്തിയോടിച്ചത്.
സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് വെയ്റ്റിംഗ് ഷെഡും തൊട്ടുചേര്‍ന്നുള്ള കൊവ്വപ്പുറത്തെ ഇസ്മയിലിന്റെ ചായപ്പീടികയും തകര്‍ക്കപ്പെട്ടു. സമീപത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.