ഇരുപത്തിയൊന്ന് വയസിൽ 15 ബൈക്ക് മോഷണം;  ഞാറയ്ക്കൽ പോലീസ് പിടിയിലായ ഹരീഷിന്‍റെ മോഷണ പരമ്പര കേട്ട് ഞെട്ടി പോലീസ്

ചെ​റാ​യി: ഞാ​റ​ക്ക​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​കൂ​ടി​യി ബൈ​ക്ക് മോ​ഷ്ടാ​വ് എ​ട​വ​ന​ക്കാ​ട് മു​രി​പ്പാ​ടം പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ ഹ​രീ​ഷ് -21 നെ ​ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. വൈ​പ്പി​ൻ പ​റ​വൂ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​യി 15ഓ​ളം ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​താ​യി ഇ​യാ​ൾ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ങ്കി​ലും മു​ഴു​വ​ൻ കേ​സു​ക​ളും തെ​ളി​യു​മോ​യെ​ന്ന പ്ര​തീ​ക്ഷ പോ​ലീ​സി​നി​ല്ല. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പ​ല​തും പൊ​ളി​ച്ചു വി​ല്പ​ന ന​ട​ത്തി​യ​താ​യാ​ണ് അ​റി​വ്. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ പ​ടി​ഞ്ഞാ​റു വ​ശ​ത്തു​നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കു​മാ​യി ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​യ​ര​ന്പ​ലം ഭാ​ഗ​ത്തു​കൂ​ടെ പ്ര​തി ത​ള്ളി​ക്കൊ​ണ്ട് പോ​കു​ന്ന​ത് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

ചെ​റാ​യി അ​ല്ല പ്പ​റ​ന്പി​ൽ സു​കു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ബൈ​ക്ക്. ഇ​താ​ക​ട്ടെ സു​കു​വി​ന്‍റെ എ​ട​വ​ന​ക്കാ​ട് അ​ണി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ മ​ക​നാ​യ രാ​ഹു​ൽ എ​ന്ന യു​വാ​വി​നു ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ​താ​യി​രു​ന്നു. രാ​ഹു​ലി​ന്‍റെ വീ​ട്ടു വ​ള​പ്പി​ന​ടു​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് രാ​ത്രി​മോ​ഷ്ടി​ച്ചെ​ടു​ത്ത​ശേ​ഷം താ​ക്കോ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ള്ളി​കൊ​ണ്ടു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. എ​സ്ഐ​മാ​രാ​യ ജോ​ണ്‍​സ​ണ്‍, ഭ​ഗ​വ​ൽ ദാ​സ്, എ​സ്‌​സി​പി​ഒ ഷാ​ഹി​ർ, സി​പി​ഒ മി​റാ​ഷ്, എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts