മൂവാറ്റുപുഴ: നഗരസഭാതിര്‍ത്തിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ജല അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11ഓടെ നഗരസഭ ഓഫീസില്‍ നിന്നും പ്രകടനമായാണ് കൗണ്‍സിലര്‍മാര്‍ എക്‌സിക്യൂട്ടീവ് ഓഫീസിലെത്തിയത്. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
നഗരസത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലയ്ക്കുന്നത് പതിവായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞുവച്ചത്. കുടിവെള്ളവിതരണം നിലയ്ക്കുന്നതിനെതിരെ ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞുപോയത്. പോലീസും സ്ഥലത്തെത്തിയിരുന്നു.