കുടിവെള്ള ക്ഷാമം: ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന്എംഎല്‍എ

ekm-mlaമൂവാറ്റുപുഴ:കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. ‘ഭാരത് ഓഡിറ്റോറിയത്തില്‍ ജല അഥോറിറ്റി  ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം ആരംഭിച്ചങ്കിലും നിയോജക മണ്ഡലത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും  കുടികുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടായാല്‍ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.

സ്വന്തമായി കുടിവെള്ള പദ്ധതി ആരംഭ‘ിക്കുവാനും, പൈപ്പ് ലൈനുകള്‍ നീട്ടുവാനും, കാലപഴക്കം ചെന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികള്‍ തയാറാക്കാന്‍ എംഎല്‍എ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു.

ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ആര്‍.അനില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ജില്ലാപഞ്ചായത്തംഗം ഡോളി കുര്യാക്കോസ്, കെ.റ്റി.ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വള്ളമറ്റം കുഞ്ഞ്, ജോസ് പെരുമ്പിള്ളികുന്നേല്‍, ലീല ബാബു, സാബു വള്ളോംകുന്നേല്‍, ജോഷി സ്കറിയ, ജോര്‍ഡി വര്‍ഗീസ്,എ.വി.സുരേഷ്,  ആനീസ് ക്ലീറ്റസ്, നൂര്‍ജഹാന്‍ നാസര്‍, അലക്‌സി സ്കറിയ,  മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, നഗരസഭ‘ മുന്‍ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ് തോട്ടം, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts