കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി കുട്ടികളേയുംകൂട്ടി ജീവനൊടുക്കിയതോ? യുവതിയും രണ്ടു മക്കളും കുളത്തില്‍ മരിച്ച നിലയില്‍

deathവണ്ടിത്താവളം: മീനാക്ഷിപുരത്ത് തമിഴ്‌നാട് സ്വദേശിനിയായ യുവതിയേയും രണ്ടുമക്കളേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായും സംശയം. ഈറോഡ് പെരുന്തുറൈ കാളിയംപുത്തൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ കവിത (29), മക്കളായ കാവ്യ(ഒമ്പത്), റിധന്യ(ഏഴ്) എന്നിവരാണ് മരിച്ചത്. 21 ന് രാത്രി പത്തുമുതല്‍ ഭാര്യയെയും മക്കളേയും കാണാനില്ലെന്നു കൃഷ്ണമൂര്‍ത്തി മീനാക്ഷിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഇവര്‍ക്കുവേണ്ടി നടത്തിയ തെരച്ചലില്‍ ഇന്നലെ രാത്രിയോടെ മൂലത്തറയിലെ സ്വകാര്യവ്യക്തിയുടെ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

കൃഷ്ണമൂര്‍ത്തിയും കുടുംബവും രണ്ടുവര്‍ഷമായി മൂലത്തറയിലാണ് താമസം. മീനാക്ഷിപുരത്തെ തോപ്പില്‍ ചെത്തുതൊഴിലാളിയാണ് കൃഷ്ണമൂര്‍ത്തി. പെരുന്തറൈയിലെ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ സ്കൂള്‍പൂട്ടിയ അവധിയിലാണ് മീനാക്ഷിപുരത്തെ രക്ഷിതാക്കളോടൊപ്പം താമസിക്കാനെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി കുട്ടികളേയുംകൂട്ടിജീവനൊടുക്കിയതാണോ, മരണത്തില്‍ ദുരൂഹതയുണ്ടോ എന്നകാര്യം പോലീസ് അന്വേഷിച്ചുവരികയാണെന്ന് എസ്‌ഐ ശ്യാംകുമാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.

Related posts