സ്വന്തം ലേഖകന്‍
കോഴിക്കോട്: അതിക്രമങ്ങളെ തടയാന്‍ കുട്ടികളെ തന്നെ ബോധവാന്മാരാക്കുക, സ്വയം പ്രതിരോധത്തിന് അവരെ പ്രാപ്തരാക്കുക എന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് മനഃശാസ്ത്രവിദഗ്ധയും കോഴിക്കോട് സ്വദേശിയുമായ ഡോ. ബിന്ദു അരവിന്ദിന്റെ ശ്രമം. കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതും അവരുടെശ്രദ്ധയിലേക്ക് എളുപ്പം കൊണ്ടുവരാന്‍ പറ്റിയതുമായ മാര്‍ഗമെന്ന നിലയിലാണ് ചിത്രകഥ എന്ന സങ്കല്പ്പത്തിലേക്ക് ഡോക്ടര്എത്തിയത്.കുട്ടികള്‍ക്കുള്ള മനഃശാസ്ത്രപുസ്തകം “സൈക്കോലൈറ്റ്’ എന്ന പേരില്‍ അമര്‍ചിത്രകഥാ രൂപത്തില്എത്തിയപ്പോള് ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ വിവിധ കോണുകളില്‍ നിന്നുള്ള അഭിന്ദന പ്രവാഹവും.
നിലവില്‍ പുസ്തകം എന്‍സിആര്‍ടിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്.കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ ഈരീതിയിലുള്ള സംരംഭം ആദ്യമാണെന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെടുന്നു. സവിശേഷമായ ചില വൈകൃതങ്ങളെ ചിത്രകഥാരൂപത്തില്‍ സമൂഹത്തിലേക്ക് എത്തിച്ചിരിക്കയാണ്്. “ലൈംഗികത എന്തെന്നും ലൈംഗികാസ്വാദനമെന്തെന്നും അറിയാത്ത കുരുന്നുകള്‍ക്ക് നമ്മുടെചുറ്റുപാടും നടക്കുന്ന ലൈംഗികാതിക്രമങ്ങളെ മനഃശാസ്ത്രത്തിന്െ്റ കോണില്‍ നിന്നു വീക്ഷിച്ച് ബോധവല്കരണംനടത്തുക എന്നതാണുലക്ഷ്യമെന്ന് ഡോക്ടര്പറയുന്നു.
“സ്കൂള്‍ വിട്ട് വീട്ടിലേക്കെത്തിയ മിന്നു സഹപാഠിയായ ചിന്നുവിന്െ്റ വീട്ടിലേക്ക്’ എന്നാണ് പുസ്തകത്തിന്െ്റ ആദ്യഭാഗത്തിന്െ്റ തുടക്കം. പിന്നീട്അവര്തമ്മിലുള്ള സംഭാഷണം.സ്കൂളില്‍ വരാത്തതെന്ന മിന്നുവിന്െ്റ ചോദ്യവും അതിനുള്ള ഉത്തരവും. പിന്നെ കുഞ്ഞാറ്റ എന്ന വിദ്യാര്‍ഥി സ്കൂള്വാനിന്െ്റ ഡ്രൈവറുടെ പെരുമാറ്റം കൂട്ടുകാരോട് വിവരിക്കുന്നു. അതും കൂട്ടുകാര്ഏറെ നിര്‍ബന്ധിച്ചശേഷം.തുടര്‍ന്ന് മൂവരും വിഷയം സ്കൂളിലെ കൗണ്‍സിലറായി എത്തിയ അധ്യാപികയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്യുന്നു. ചെറിയതെന്ന് നമ്മള് കരുതുന്ന വിഷയങ്ങള്‍ കുട്ടികളെ എത്രമാത്രം സ്വാധീനിക്കുകയും വിഷമിപ്പിക്കുകയുംചെയ്യുന്നു എന്നതാണ് കഥയിലൂടെ വ്യക്തമാക്കുന്നത്.
സ്കൂള്‍ ബസിന്െ്റ ഡ്രൈവര്‍ കുട്ടിയെ സ്കൂളില്‍ നിന്നും തിരിച്ചു വീട്ടിലിറക്കാതെ കൊണ്ടുപോകുന്നു. വണ്ടിതിരിച്ചു വരുമ്പോള്‍ ഇറക്കാം, അപ്പോള്‍ റോഡ് ക്രോസ് ചെയ്യണ്ടല്ലോ.’ എന്നാണ് അയാള്‍ പറയുന്നത്. ആ ഒരൊറ്റവാക്കില്‍ വീണുപോകുന്നത്് കൊച്ചുമനസാണ്. ഡ്രൈവറോ സമൂഹത്തിലെ ഒരു വിഭാഗത്തിന്‍െ്റ ക്രൂരപരിഛേദനവും. ഈ രീതിയിലുള്ള നാലുകഥകളാണ് പുസ്തകത്തിലുള്ളത്്.
ഡോക്ടര്പറയുന്നത്…നമ്മള്ആരുടെയടുത്തുപോകണം., എങ്ങിനെസംസാരിക്കണം എന്നൊന്നും അറിയാത്തപ്രായത്തില് കുട്ടികള്‍ അതിക്രമത്തിനിരയാകാനുള്ള സാധ്യതകള്‍ഏറെയാണ്. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പോലും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെയാണ്ഇത്തരമൊരുപുസ്തകം എഴുതാന്തയ്യാറായതും.നിലവില്‍ കുട്ടികളുടെ മനഃശാസ്ത്രംഎന്ന പേരില്‍ പുതിയ ഒരു പുസ്തകം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തില്‍തന്നെ നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണെ്ടങ്കിലും ആനുകാലിക സംഭവങ്ങള്‍ കൂടി കോര്‍ത്തിണക്കി കൂടുതല്‍ അഗാധമായ പുസ്തകം എഴുതുക എന്നതാണ് ലക്ഷ്യം. വിദ്യാലയങ്ങളില്‍ ഈ പുസ്തകം വിതരണം ചെയ്യണമെന്നുണെ്ടങ്കിലും അതിന് വിദ്യാഭ്യാസവകുപ്പിന്െ്റ പ്രത്യേക അനുമതി ആവശ്യമാണ്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.