ശ്രുതിഹാസനും ഗൗതമിയും തമ്മില്‍ കലഹത്തിനു കാരണം താരത്തിന്റെ വസ്ത്രധാരണം?, പ്രശ്‌നം തീര്‍ക്കാന്‍ കമലഹാസന്‍ ഇടപെട്ടു

Shruti, Kamal Hassan, Gautami @ Uttama Villain Audio Release Photosകമലഹാസന്‍ കുടുംബത്തില്‍ അമ്മയും മകളും തമ്മില്‍ രസത്തിലല്ലെന്ന് റിപ്പോര്‍ട്ട്. കമലഹാസന്റെ രണ്ടാംഭാര്യ ഗൗതമിയും ശ്രുതിഹാസനും തമ്മിലുള്ള മിണ്ടുന്നില്ലെന്നാണ് വാര്‍ത്തകള്‍. കമലിന്റെ പുതിയ ചിത്രത്തില്‍ ശ്രുതിഹാസനുവേണ്ടി ഗൗതമി തെരഞ്ഞെടുത്ത വസ്ത്രങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍, ശ്രുതിഹാസന്‍ ഗ്ലാമറസായി അഭിനയിക്കുന്നതില്‍ ഗൗതമി എതിര്‍പ്പ് പ്രകടിപ്പിച്ചതാണത്രേ ഇരുവര്‍ക്കുമിടയിലെ അകല്‍ച്ചയ്ക്കു കാരണം.

മുംബൈ വ്യവസായിയുമായി ശ്രുതിയുടെ വിവാഹം ഉറപ്പിച്ചെന്നു വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചെങ്കിലും കാര്യങ്ങള്‍ വിട്ടുപറയാന്‍ കമല്‍ കുടുംബത്തിലെ ആരും തയ്യാറായിട്ടില്ല. അതേസമയം, ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ കമല്‍ ഇടപ്പെട്ടെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന പത്രക്കുറിപ്പ് തൊട്ടുപിന്നാലെ കമല്‍ഹാസന്റെ സെക്രട്ടറി പുറത്തിറക്കിയിരുന്നു.

Related posts