അനില്‍ ശ്രീരാഗം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലിമാണ് “കുപ്പയിലെ മാണിക്യം’. സാമൂഹിക പ്രതിബദ്ധതയുള്ളൊരു വിഷയമാണ് ഈ ഹ്രസ്വചിത്രം കൈകാര്യം ചെയ്യുന്നത്. മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും എതിരെയുള്ള ശബ്ദമാണ് ഈ ഷോര്‍ട്ട്ഫിലിം.
സുഹ്‌റ അഹമ്മദ് ഒരു ജേര്‍ണലിസ്റ്റാണ്. തികച്ചും യാദൃച്ഛികമായി, കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായ “കുപ്പയിലെ മാണിക്യം’ എന്ന നോവല്‍ അവര്‍ വായിക്കാനിടയാകുന്നു. അത് എഴുതിയത് ജുവനൈല്‍ ഹോമിലെ ഒരു ഉദ്യോഗസ്ഥനാണ്. അതേ ജുവനൈല്‍ ഹോമില്‍, കൊലപാതകകുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ് കുപ്പയിലെ മാണിക്യത്തിലെ “മാണിക്യം’ എന്ന കഥാനായകന്‍. മാണിക്യത്തിനെയും കുപ്പയിലെ മാണിക്യത്തിന്റെ രചയിതാവ് അലക്‌സ് ഇലഞ്ഞിമൂട്ടിനേയും കാണാനായി സുഹ്‌റ ജുവനൈല്‍ ഹോമിലെത്തുന്നു. നിരപരാധിയായ മാണിക്യത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ സുഹ്‌റയ്ക്ക് കഴിയുന്നു.
മാണിക്യത്തെ അവതരിപ്പിച്ചിരിക്കുന്നത് ജിബിന്‍ ജോയിയാണ്. ഡോ.എം.കെ.പി.നായര്‍, സലാം കുന്നത്ത്, അലക്‌സ് ഇലഞ്ഞിമൂട്ടില്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. നിര്‍മ്മാണം-അലക്‌സ് ഇലഞ്ഞിമൂട്ടില്‍, കാമറ-ഉണ്ണി, രഞ്ജിത്ത്, പി.ആര്‍.ഒ- അജയ് തുണ്ടത്തില്‍, ചമയം-ഷിബു നേമം, സംഗീതം-ചന്തുമിത്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ്. അടൂര്‍ഭാസി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഷോര്‍ട്ട്ഫിലിം ഫെസ്റ്റില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി കുപ്പയിലെ മാണിക്യത്തെ തെരഞ്ഞെടുത്തു. അനില്‍ ശ്രീരാഗത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു.