കുമരകം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും ആഹഌദപ്രകടനത്തിനും ശേഷം നടന്ന അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ തല്ലിയൊടിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ കുമരകം പോലീസ് അറസ്റ്റുചെയ്തു. കുമരകം ആശാരിശേരി ഭാഗത്ത് വ്യാഴാഴ്ച രാത്രി സിപിഎം പ്രവര്‍ത്തകനായ പ്രസേനനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആശാരിശേരി കരിവേലില്‍ സുബ്രഹ്മണ്യന്റെ മകന്‍ സനീഷ് (38), പുതിയകാവിനു സമീപം നന്ദികണ്ണന്തറ കുഞ്ഞുമോന്റെ മകന്‍ സനീഷ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ഇന്നും നാളെയുമായി ഇവരെ അറസ്റ്റുചെയ്യുമെന്നും കുമരകം എസ്‌ഐ ആര്‍. രാജീവ് പറഞ്ഞു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ഇന്നു അവസാനിക്കും.
കുമരകത്തെ സംഘര്‍ഷം: രണ്ടു ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു
