കുമളി: അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഇന്നു മുതല്‍ ഡോഗ് സ്ക്വാഡ് പരിശോധന. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്കൊഴുകുന്ന സ്പിരിറ്റ്, കഞ്ചാവ്, മറ്റു ലഹരി വസുതുക്കള്‍ എന്നിവ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ ബ്രൂസ് എന്ന ഡോഗിന്റെ സേവനം ലഭ്യമാക്കി.
കഞ്ചാവിന്റെയും മറ്റു ലഹരി പദാര്‍ഥങ്ങളുടെയും ഗന്ധം പിടിച്ച് ഇവ കണ്ടെത്തുന്നതിനു ബ്രൂസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി എആര്‍ ക്യാമ്പിലെ എഎസ്ഐ ചാക്കോ ഫ്രാന്‍സിസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ടോമി എന്നിവര്‍ക്കാണ് ബ്രൂസിന്റെ സംരക്ഷണ ചുമതലയുള്ളത്. ഇനിമുതല്‍ അതിര്‍ത്തി ചെക്കുപോസ്റ്റിലെ എക്സൈസ്, പോലീസ് വകുപ്പുകളുടെ സഹായത്തിനായി ബ്ലൂസിന്റെ സേവനവും ലഭ്യമാകും.