വനിതാ പോലീസുകാർക്ക് തെറിയഭിഷേകം, എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് ക്രുരമർദനം;  പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായ യവാക്കളുടെ പരാക്രമം

പെ​രു​മ്പാ​വൂ​ർ: പോലീസ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ പ്രതികളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​രി​ശോ​ധ​ന​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ത​ക​ര​മ​ട വീ​ട്ടി​ൽ ത​ൻ​സീ​ർ (23), കൊ​ണ്ടോ​ട്ടി കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ അ​ജി​ത് (23), കോ​ഴി​ക്കോ​ട് മു​ണ്ട​ക്ക​ത്താ​ഴം സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ (32), മാ​ന്പ്ര ചെ​മ്പാ​ട്ട് വീ​ട്ടി​ൽ റി​യാ​ദ് (24) എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മോ​ഷ​ണ കേ​സി​ൽ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഫിം​ഗ​ർ​പ്രി​ന്‍റ് പ​രി​ശോ​ധ​ന​ക്കാ​യി പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 4.30ഓ​ടെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം.

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ എ​സ്‌ഐ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കു​ണ്ട്.

കാ​ർ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മം​ഗ​ലാ​പു​ര​ത്ത് നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​മ​യ​ത്തും പ്ര​തി​ക​ൾ ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Related posts

Leave a Comment