കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

knr-shailajaകൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യ ങ്ങളൊരുക്കി സ്‌പെഷാലിറ്റി സൗകര്യ മുള്ള ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യന്‍ തുടങ്ങി ആശുപത്രിയിലെ ഒട്ടേറെയുള്ള ഒഴിവുകള്‍ ആറുമാസത്തിനകം നികത്തു മെന്നും മന്ത്രി പറഞ്ഞു.    ആശുപത്രി സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാ രിക്കുകയായി രുന്നു മന്ത്രി. സംസ്ഥാനത്ത് 42 സര്‍ക്കാര്‍ ആശു പത്രികളില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങും.

അതിലൊന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയായിരിക്കുമെന്നും ഇതിന്റെ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എം.വി. മറിയംബീവി, ആശുപത്രി സൂപ്രണ്ട് ശ്രീകുമാര്‍ മുകുന്ദന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Related posts