മലപ്പുറത്തെ ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; കേ​ന്ദ്ര ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തും


മ​ല​പ്പു​റം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കേ താ​മി​ർ ജി​ഫ്രി കൊല്ലപ്പെട്ട സംഭവത്തിൽ സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. താ​മി​ർ ജി​ഫ്രി താ​മ​സി​ച്ചി​രു​ന്ന ചേ​ളാ​രി ആ​ലു​ങ്ങ​ലി​ലെ വാ​ട​ക​മു​റി​യി​ൽ എ​ത്തി കേ​ന്ദ്ര ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​സി​ലെ സാ​ക്ഷി​ക​ളാ​യ ചേ​ളാ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ, തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കെ.​ടി. മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും പ​രി​ശോ​ധ​ന. ​ഇ​ന്ന് ഉ​ച്ച​യ്ക്കുശേ​ഷം താ​നൂ​ർ ദേ​വ​ധാ​ർ പാ​ല​ത്തി​നു താ​ഴെ എ​ത്തി​യും ഫോ​റ​ൻ​സി​ക് സം​ഘം ശാ​സ്ത്രീ​യ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും.

കേ​ന്ദ്ര ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽനി​ന്നു​ള്ള മൂ​ന്നം​ഗസം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പു​ല​ര്‍​ച്ചെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കേ താ​മി​ര്‍ ജി​ഫ്രി കൊ​ല്ല​പ്പെ​ട്ട​ത്.

മ​യ​ക്കു​മു​ര​ന്ന് കേ​സി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​മി​ര്‍ ജി​ഫ്രി​ക്ക് മ​ര്‍​ദ​ന മേ​റ്റ​താ​യി പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ ബ​ന്ധു​ക്ക​ളാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment