കൂത്തുപറമ്പ് പാതിരിയാട് ബോംബെറിഞ്ഞ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

knr-bombകൂത്തുപറമ്പ്: പാതിരിയാട് ബോംബെറിഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വിരട്ടിയോടിച്ച് ശേഷം ഇയാള്‍ സഞ്ചരിച്ച ബൈക്ക് കത്തിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പടുവിലായി പടിഞ്ഞാറേ വീട്ടില്‍ സായൂജിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നു പുലര്‍ച്ചെ 1.50 ഓടെ പാതിരിയാട് എം.ഒ.പി.റോഡിലെ വാട്ടര്‍ ടാങ്കിനു മുന്‍വശം വച്ചായിരുന്നു സംഭവം.

കഴിഞ്ഞദിവസം വെട്ടേറ്റ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നവജിത്തിന്റെ സഹോദരിയുടെ വിവാഹത്തി നോടനുബന്ധിച്ചുള്ള വള കൈമാറ്റ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇയാള്‍ വീട്ടിലേക്കു ബൈക്കില്‍ മടങ്ങവെ ഒരു സംഘം റോഡില്‍ ബോം ബെറിഞ്ഞു ഭീതി പരത്തു കയുയായിരുന്നു. ഉടന്‍ ഇയാള്‍ ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ ഇയാളുടെ ബൈക്ക് കത്തു ന്നതാണ് കണ്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കൂത്തുപറമ്പ് സിഐ സുരേഷ് ബാബു, അഡീഷണല്‍ എസ്‌ഐ രാമചന്ദ്രന്‍ എന്നിവര്‍ സ്ഥല ത്തെത്തി അന്വേഷണം നടത്തി.

Related posts