നാദാപുരം: കെഎസ്ആര്‍ടിസി ബസ്സ് കണ്ടക്ടറെ അസംഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി കായക്കുളങ്ങര വീട്ടില്‍ ഷാബു എന്ന സാബു (37) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തലശേരിയില്‍നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന ബസ് പെരിങ്ങത്തൂരില്‍ എത്തിയപ്പോള്‍ ബസില്‍ കയറിയ സാബുവിനോട് കണ്ടക്ടര്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തട്ടിക്കയറിയെന്നാണ് പരാതി. തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇയാളെ നാദാപുരം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കണ്ടക്്ടറുടെ പരാതിയില്‍ ഔദ്യേഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍
