ശ്രീകാര്യം : കെഎസ്ആര്‍ടിസി ബസില്‍ ആള് കൂടുതലെന്നാരോപിച്ച് െ്രെഡവര്‍ ബസില്‍ നിന്നും ഇറങ്ങി പോയി. ബസ് നാഥനില്ലാതെ റോഡില്‍ കിടന്നത് അര മണിക്കൂറു കളോളം. ഇന്നലെ വൈകുന്നേരം ആറോടെ കൊച്ചുള്ളൂരിലാണ് സംഭവം.തിരുവനന്തപുരത്ത് നിന്നും ചിറയിന്‍കീഴേയ്ക്ക് പോകുകയായിരുന്ന കണിയാപുരം ഡിപ്പോയിലെ ബസിലെ െ്രെഡവര്‍ ആണ് നിറയെ യാത്രക്കാരുമായി വന്ന ബസ് നിര്‍ത്തിയിട്ടിട്ട് ഇറങ്ങി പോയത്. ബസ് നിര്‍ത്തിയിട്ടത് എന്തിനെന്ന് തിരക്കിയ യാത്രക്കാ രോട് ബസില്‍ യാത്രക്കാര്‍ കൂടുതലാണെന്നും ഇത്രയും യാത്രക്കാരെയും വച്ച് യാത്ര തുടരാനാവില്ലെന്നും അറിയിച്ചു.
തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് അരമണിക്കൂറിന് ശേഷം ബസ് എടുത്തത്. ചിറയിന്‍കീഴിലേക്ക് ടിക്കറ്റെടുത്തവര്‍വരെ അടുത്തുവന്ന ബസില്‍ കയറി യാത്ര തുടരേണ്ടി വന്നു. സ്ത്രീകളടക്കം ടിക്കറ്റ് എടുത്ത നിരവധി യാത്രക്കാരാണ് മറ്റു ബസുകളില്‍ കയറി യാത്ര തുടര്‍ന്നത്.
ഈ റൂട്ടില്‍ ഇത് സ്ഥിരം പരിപാടി എന്നാണു യാത്രക്കാര്‍ പറയുന്നത്.എന്നാല്‍ ആളുകൂടുതല്‍ ആയതിനാല്‍ വണ്ടി പഞ്ചര്‍ ആകുമെന്ന് പേടിച്ചാണ് വണ്ടി ഒതുക്കിയിട്ടതെന്നാണ് െ്രെഡവറുടെ വാദം.