ഹുമയുടെ സൊഹൈല്‍! നടന്‍ സൊഹൈല്‍ ഖാനുമായി ഡേറ്റിംഗില്‍?

huma

ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്.  സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പു​മാ​യി ഹു​മ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഇ​റ​ങ്ങി​യ ഗോ​സി​പ്പ്. ഇ​പ്പോ​ഴി​താ ന​ട​ൻ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്തും ഗോ​സി​പ്പ് ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. ഹു​മ സൊ​ഹൈ​ൽ ഖാ​നു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ​ത്രേ.
ഗോ​സി​പ്പു​ക​ൾ ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ലെ​ങ്കി​ലും സ​ഹോ​ദ​ര​തു​ല്യ​നാ​യ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്ത് ഗോ​സി​പ്പ് വ​ന്ന​തി​ൽ അ​ല്പം വി​ഷ​മ​മു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. ഗോ​സി​പ്പു​ക​ളി​ൽ ഒ​രു വാ​സ്ത​വ​വു​മ​ില്ല. അ​തു​കൊ​ണ്ട്  എ​ന്നെ ഗോ​സി​പ്പു​ക​ളൊ​ന്നും അ​സ്വ​സ്ഥ​യാ​ക്കി​ല്ല. എ​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് എ​ന്നെ​യ​റി​യാം. എ​ന്‍റെ സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും  വീ​ട്ടു​കാ​ർ​ക്ക് അ​റി​യാം-​ഹു​മ പ​റ​യു​ന്നു.
സൊ​ഹൈ​ൽ​ഖാ​നെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് താ​രം ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു: “”സൊ​ഹൈ​ൽ എ​നി​ക്കു സ​ഹോ​ദ​ര​തു​ല്യ​നാ​ണ്. അ​ത്ത​ര​മൊ​രാ​ളെ കു​റി​ച്ച് ഗോ​സി​പ്പ് കേ​ൾ​ക്കു​ന്പോ​ൾ സ​ന്തോ​ഷ​ക്കു​റ​വു​ണ്ട്. സോ​ഷ്യ​ൽ​ മീ​ഡി​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ വി​ഷ​മ​മു​ണ്ട്”-​താ​രം പ​റ​ഞ്ഞു. അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ ജോ​ളി എ​ൽ​എ​ൽ​ബി 2വാ​ണ് ഹു​മ​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം.
മി​ക​ച്ചൊ​രു തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലേ​ത്. ഫെ​ബ്രു​വ​രി പ​ത്തി​ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. അ​ക്ഷ​യ്കു​മാ​റി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ചി​ത്ര​ത്തി​ൽ അ​ക്ഷ​യ്കു​മാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലു​ള്ളൊ​രു ഭ​ർ​ത്താ​വി​നെ​യാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ഹു​മ പറ​ഞ്ഞു.

Related posts