കേരളത്തില്‍നിന്നും കാണാതായവര്‍ ഭീകരവാദ സംഘടനകളില്‍ എത്തപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ലഭിച്ചെന്ന്

isകൊല്ലം : കേരളം  ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിന്നും കാണാതായവര്‍ ഐഎസ്‌ഐഎസ് പോലെയുളള ഭീകരവാദ സംഘടനകളില്‍ എത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയെ ലോക്‌സഭയില്‍ അറിയിച്ചു. കേരളത്തില്‍ ഇതു സംബന്ധിച്ച് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പോലീസും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) യും ഇതു സംബന്ധിച്ച് അനേ്വഷണം നടത്തി വരുന്നു.

ഇന്ത്യയില്‍ നിന്നും കാണാതായവര്‍  ഭീകരവാദ സംഘടനകളില്‍ എത്തിചേര്‍ന്നിട്ടുളളതായി റിപ്പോര്‍ട്ട് ലഭിച്ച വിവിധ കേസുകളിലായി 54 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.   ഇന്ത്യയില്‍ നിന്നും ഐഎസ്‌ഐഎസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ഭീകരവാദ സംഘടനകള്‍ വിവിധങ്ങളായ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതായും  വിവരം ലഭിച്ചിട്ടുണ്ട്.

കേന്ദ്ര അനേ്വഷണ ഏജന്‍സികളും സംസ്ഥാന പോലീസും ഐഎസ്‌ഐഎസ്‌യുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചു വരുന്നുണ്ട്.  ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുളള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കി വരുന്നതായും ഐഎസ്‌ഐഎസ് ബന്ധം സംബന്ധിച്ച കേസുകളുടെ അനേ്വഷണം പുരോഗമിക്കുന്നതായും  രാജ്‌നാഥ് സിംഗ്  എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ  ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

Related posts