കോവിഡ് വര്‍ധിക്കുന്നു…ആധുനിക ശ്മശാനം റെഡി ! വെട്ടിലായി മേയര്‍ ആര്യ രാജേന്ദ്രന്‍; ട്രോളുകള്‍ പറപറക്കുന്നു…

കോവിഡ് രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് വിവാദമായി.

ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രോള്‍ പേജുകളിലും ഇത് തന്നെയാണ് കഥ.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണു മേയര്‍ പങ്കിട്ടത്. കോവിഡുമായി ചേര്‍ത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്.

‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്‌കാരത്തിനായി ഉള്ളത്’ ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്.

ഇത്തരം കാര്യങ്ങള്‍ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടിയാണ് പരക്കെ വിമര്‍ശിക്കപ്പെടുന്നത്.

Related posts

Leave a Comment