കേരളാ കൊ ബഹുത് ശുക്‌രിയ! ‘എസ്എസ്എല്‍സി വിജയാഹഌദം ബീഹാറിലും; വിജയിച്ചവരുടെ പട്ടികയില്‍ ബീഹാര്‍ വിദ്യാര്‍ഥികളും

SSLCമുക്കം:  കേരളാ  കൊ ബഹുത് ശുക് രിയ ‘ കേരളത്തിന് നന്ദി , ഇന്നലെ എസ്എസ്എല്‍സി. ഫലപ്രഖ്യാപനം വന്നപ്പോള്‍  ബീഹാറിലെ ഭഗത്പുര്‍ വില്ലേജില്‍ കുടിലുകളില്‍ കഴിയുന്ന  മുഹമ്മദ് ഫൈസല്‍ ആസാദിന്റെയും  മുഹമ്മദ് സുഫിയാന്‍ അന്‍സാരിയുടെയും മുഹമ്മദ് രിസുവാന്റെ യും ആഹ്ലാദം നിറഞ്ഞ വാക്കുകളായിരുന്നു ഇത്. പരീക്ഷ വിജയിച്ചവരുടെ പട്ടികയില്‍ ബീഹാര്‍ വിദ്യാര്‍ഥികളുമുള്‍പ്പെട്ടതോടെ മലയാളികള്‍ക്കൊപ്പം  അന്യ സംസ്ഥാനത്തും ആഹ്ലാദം പടരുകയായിരുന്നു.

മുക്കം ഓര്‍ഫനേജ് അന്തേവാസികളും ഓര്‍ഫനേജ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുമായ മുഹമ്മദ് ഫൈസല്‍ ആസാദ്, മുഹമ്മദ് സുഫിയാന്‍ അന്‍സാരി, മുഹമ്മദ് രിസുവാന്‍ എന്നിവരാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അന്യ സംസ്ഥാന വിദ്യാര്‍ഥികള്‍. മാതൃഭാഷ ഉറുദുവാണെങ്കിലും മലയാളത്തിലായിരുന്നു ഇവര്‍ പരീക്ഷയെഴുതിയത് എന്നത് വിജയത്തിന്റെ  മാറ്റു കൂട്ടുന്നു.     പഠനത്തില്‍ മാത്രമല്ല,കലാ കായിക രംഗത്തും മികച്ച പ്രകടനക്കാരായിരുന്നു ഇവര്‍. സംസ്ഥാന കലോത്സവത്തില്‍ ഉറുദു കവിതാ പാരായണത്തിലും ഉപന്യാസ രചനയിലും ഒന്നാം സ്ഥാനം നേടിയ കലാ പ്രതിഭയാണ് മുഹമ്മദ് രിസുവാന്‍. നാലാംക്ലാസു മുതല്‍ ഓര്‍ഫനേജ് അന്തേവാസികളാണിവര്‍.

വിദ്യാഭ്യാസത്തിന് വഴിയൊരുക്കിയ കേരളത്തിനു വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഓര്‍ഫനേജ് അധികൃതരും പ്രത്യേകം നന്ദി അറിയിക്കാന്‍ കാരണമുണ്ട്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളായിരിക്കെ മധ്യ വേനല്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ പാലക്കാട്ടുവെച്ച് പോലീസ് പിടികൂടി കസ്റ്റഡിയില്‍ വെച്ച അനാഥശാല അന്തേവാസികളില്‍ പെട്ടവരാണിവര്‍.

ഓര്‍ഫനേജിനെതിരെ  വാര്‍ത്തകള്‍  പ്രചരിപ്പിക്കുമ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രി സുവാനായിരുന്നു മന്ത്രി എം.കെ. മുനീറിന് നിജസ്ഥിതിയും സത്യാവസ്ഥയും വിവരിച്ച് കത്തെഴുതിയത്. പിന്നീട് ഇവര്‍ മോചിപ്പിക്കപ്പെടുകയും ഓര്‍ഫനേജില്‍  പഠനം തുടരുകയുമായിരുന്നു. മൂവരും അവധിക്ക് നാട്ടില്‍ പോയതാണ്. രിസുവാന് സയന്‍സും മറ്റു രണ്ടു പേര്‍ക്ക് കോമേഴ്‌സിലും ഇവിടെ ഉപരി പ0നം നേടാനാണ് ആഗ്രഹമെന്ന് ഓര്‍ഫനേജ് മാനേജര്‍ മുഹമ്മദ് ചെറുവാടി പറഞ്ഞു.

Related posts