ആലപ്പുഴ: സ്വാശ്രയ വിഷയത്തില്‍ പിന്തുണ നല്കിയെന്നതു കൊണ്ട് കേരള കോണ്‍ഗ്രസ്-എം കോണ്‍ഗ്രസിന്റെ വാലായി പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് കെ.എം. മാണി. കേരള കോണ്‍ഗ്രസ്-എം ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാധിഷ്ഠിത നിലപാടാണ് ഇനി കേരള കോണ്‍ഗ്രസ് സ്വീകരിക്കുക.
സ്വാശ്രയപ്രശ്‌നത്തില്‍ യുഡിഎഫ് നിലപാട് ശരിയെന്നു തോന്നിയതു കൊണ്ടാണ് അതിനെ പിന്തുണച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ഥിരമായി നിയമസഭ സതംഭിപ്പിക്കുന്നതിനോടു യോജിപ്പുമില്ല.പരസ്പര വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് യുഡിഎഫില്‍ നിന്നും പടിയിറങ്ങിയത്. എല്‍ഡിഎഫ് പ്രഖ്യാപിച്ചതൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് മുഖ്യപ്രഭാഷകനായി.
ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, വി.സി. ഫ്രാന്‍സീസ്, വി.ടി. തോമസ്, എ.എന്‍.പുരം ശിവകുമാര്‍, ജേക്കബ് ഏബ്രഹാം, ജോര്‍ജ് തത്തംപള്ളി, ബീന റസാക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.