കേസ് വിവരങ്ങള്‍ ഇനി സ്ക്രീനില്‍ തൊട്ടറിയാം;പത്തനംതിട്ട ജില്ലാ കോടതി ഇതോടെ ടച്ച് സ്ക്രീന്‍ കിയോസ്കുള്ള കേരളത്തിലെ ആദ്യത്തെ കോടതിയാകും

പത്തനംതിട്ട: കേസ് വിവരങ്ങള്‍ അറിയാന്‍ ഇനി സ്ക്രീനില്‍ വിരല്‍ തൊട്ടാല്‍ മതി. പത്തനംതിട്ട ജില്ലാ കോടതിയില്‍ ഇതിനായി ടച്ച് ALP-COURTസ്ക്രീന്‍ കിയോസ്ക് സംവിധാനം നിലവില്‍ വരുന്നു. ഇന്ന്  ഉച്ചകഴിഞ്ഞ് 2.30 ന് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ഹരിലാല്‍ ഉദ്ഘാടനം ചെയ്യും.    ഇതോടെ പത്തനംതിട്ട കോടതി ടച്ച് സ്ക്രീന്‍ കിയോസ്കുള്ള കേരളത്തിലെ ആദ്യത്തെ ജില്ലാ കോടതിയാകും. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കോടതികളിലെ കേസ് വിവരങ്ങളാണ് ടച്ച് സ്ക്രീനില്‍ ലഭിക്കുക.

കേസ് നമ്പരോ കക്ഷിയുടെ പേരോ നല്‍കിയാല്‍ മതി. ഓരോ കോടതിയിലും അതത് ദിവസം വിളിക്കുന്ന കേസുകളുടെ വിധികള്‍, ദൈനംദിന കേസ് നടപടികള്‍ (എ ഡയറി) തുടങ്ങിയവയും കിയോസ്ക് വഴി അറിയാം. കോടതി നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി സ്വീകരിച്ച നടപടിയുടെ ഭാഗമായിട്ടാണ് പുതിയ സംവിധാനം. ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മരാമത്ത് ഇലക്‌ട്രോണിക്‌സ് വിഭാഗമാണ് കിയോസ്ക് സ്ഥാപിച്ചത്.

Related posts