കൈത്തറി മേള: വിറ്റുവരവ് അഞ്ചരക്കോടി കവിഞ്ഞു

PKD-RUPPESകണ്ണൂര്‍: പോലീസ് മൈതാനിയില്‍ ആരംഭിച്ച ഓണം കൈത്തറി മേളയിലെ വിറ്റുവരവ് അഞ്ചരക്കോടി കവിഞ്ഞു. ഞായറാഴ്ച രാത്രിവരെ 5,25,60,952 രൂപയാണു വിറ്റുവരവ്. തിങ്കളാഴ്ച രാത്രി ആകുമ്പോഴേക്കും ആറുകോടി കടക്കുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റ് 23 നാണ് കൈത്തറി വസ്ത്രപ്രദര്‍ശന വിപണനമേള ആരംഭിച്ചത്. ഇന്നുരാത്രിയോടെ മേള സമാപിക്കും.

ഈവര്‍ഷം ജൈവരീതിയിലുള്ള തുണിത്തരങ്ങള്‍ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. ജൈവരീതിയില്‍ കൃഷി ചെയ്ത പരുത്തിയില്‍ പ്രകൃതിദത്തമായ മഞ്ഞള്‍, കടുക്ക തുടങ്ങിയവ ചേര്‍ത്താണു തുണിത്തരങ്ങള്‍ വിപണിയിലിറക്കിയത്. ഷര്‍ട്ട്, സാരി, ബെഡ്ഷീറ്റ്, മാറ്റ് എന്നീ തുണിത്തരങ്ങളില്‍ വൈവിധ്യമാര്‍ന്ന ജൈവരീതി പരീക്ഷിക്കപ്പെട്ടു.   ഓരോ ആയിരം രൂപയുടെ കൈത്തറി ഉത്പന്നങ്ങളോടൊപ്പം സമ്മാനക്കൂപ്പണും നല്‍കുന്നുണ്ട്.

Related posts