നെടുമ്പാശേരി: സുരക്ഷാ കാരണങ്ങളാല്‍ മാര്‍ച്ച് 12 വരെ കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു വിലക്കായിരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശാനുസരണമാണു നടപടി. വിമാനത്തില്‍ കയറുന്നതിനു മുമ്പുള്ള ലാഡര്‍ പോയിന്റു വരെ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഗൗരവം കണക്കിലെടുത്ത് യാത്രക്കാര്‍ നേരത്തേ എത്തണമെന്നറിയിച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു 12 വരെ വിലക്ക്
