ആലക്കോട്: ഇരുമ്പഴിക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ് നിരവധി കുട്ടികളുള്ള ഉദയഗിരി പഞ്ചായത്ത് പൂവംചാല് വാര്‍ഡിലെ കൊച്ചു കുട്ടാപറമ്പ് ആംഗന്‍വാടി. റോഡ് വികസനം വന്നതാണ് കുരുന്നുകള്‍ അഴിക്കുള്ളിലാകാന്‍ കാരണം. തളിപ്പറമ്പ്-ആലക്കോട്-കൂര്‍ഗ് ബോര്‍ഡര്‍ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്തതോടെ റോഡരികിലായിരുന്ന ആംഗന്‍വാടിയുടെ മുറ്റം അടക്കം റോഡായി മാറി. ഇതോടെ കുട്ടികള്‍ ഒരു സ്റ്റെപ്പ് വച്ചാല്‍ റോഡിലേക്ക് ഇറങ്ങുമെന്ന അവസ്ഥയായി.
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്ക് കുരുന്നുകള്‍ ഇറങ്ങാതിരിക്കാന്‍ ആംഗന്‍വാടിക്ക് ഇരുമ്പഴിയും സ്ഥാപിച്ചു. ഇതോടെ കളിച്ചുപഠിക്കേണ്ട പ്രായത്തില്‍ കുരുന്നുകള്‍ അത്രകണ്ട് സൗകര്യമില്ലാത്ത റൂമില്‍ തളയ്ക്കപ്പെട്ടു. കുരുന്നുകളുടെ സംരക്ഷണാര്‍ഥം പുതിയ സ്ഥലം കണ്ടെത്തി അവിടെ ആംഗന്‍വാടി കെട്ടിടം സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. നിലവിലുള്ള ആംഗന്‍വാടി കെട്ടിടം കാലപ്പഴക്കം ചെന്നതും ഇടുങ്ങിയതുമാണ്. കൂടുതല്‍ സൗകര്യാര്‍ഥം പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണ്.