അമിതമദ്യപാനം കാലക്രമത്തില്‍ കരളിന്റെ ആരോഗ്യം തകര്‍ക്കുന്നു. ആല്‍ക്കഹോളിക് ലിവര്‍ ഡിസീസസ് എന്നറിയപ്പെടുന്ന ഒരു കൂട്ടം കരള്‍രോഗങ്ങള്‍ മദ്യപാനിയെ തേടിയെത്തുന്നു. ഫാറ്റി ലിവര്‍, അക്യൂട്ട് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടും.
മുഴുക്കുടിയന്മാരില്‍ ഫാറ്റി ലിവര്‍ സാധാരണം. കരളിലെ കോശങ്ങള്‍ക്കിടയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവര്‍. കുടി നിര്‍ത്തിയാല്‍ ഈ അവസ്ഥയില്‍ നിന്നു മോചനം
നേടാം. പക്ഷേ, ഫാറ്റിലിവര്‍ ഉളള ചെറിയൊരു ശതമാനം ആളുകളില്‍ ആല്‍ക്കഹോളിക്
ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ എന്നിവയ്ക്കുളള സാധ്യതയുണ്ട്.
അമിതമദ്യപാനികളില്‍ 10 മുതല്‍ 35 ശതമാനം പേരെ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നു. കരളിനു സംഭവിക്കുന്ന ഗുരുതരമായ മുറിവാണ് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്. ശാരീരിക സുഖക്കുറവ്, ക്ഷീണം, മഞ്ഞപ്പിത്തം(ചര്‍മവും കണ്ണിന്റെ വെളളയും മഞ്ഞയാകുന്ന അവസ്ഥ), വയര്‍ വീര്‍ത്തു വലുതാകുന്ന അവസ്ഥ, കരള്‍ ബലഹീനമാകുന്ന അവസ്ഥ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
അമിതമദ്യപാനികളില്‍ 5 മുതല്‍ 15 ശതമാനം പേരെ ലിവര്‍ സിറോസിസ് ബാധിക്കുന്നു. കരളില്‍ ഭേദമാകാത്തവിധത്തിലുളള കോടുപാടുകള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. കരളിലെ കോശങ്ങള്‍ക്കു പകരം സ്കാര്‍ കോശങ്ങള്‍ (ഫൈബ്രോസിസ്)ആ സ്ഥാനം കൈയടക്കുന്നു. സ്കാര്‍ കോശങ്ങള്‍ കരളിന്റെ സാധാരണ ഘടനയെയും കരളിലെ കോശങ്ങളുടെ വളര്‍ച്ചയെയും ദോഷകരമായി ബാധിക്കുന്നു. ക്രമേണ കരളിന്റെ കോശങ്ങള്‍ കേടുസംഭവിച്ചു നശിക്കുന്നു. സ്കാര്‍ കോശങ്ങളുടെ ആധിപത്യം പൂര്‍ണമാകുന്നു.
സ്കാര്‍ കോശങ്ങള്‍ കരളിലൂടെയുളള രക്തസഞ്ചാരം തടസപ്പെടുത്തുന്നു. അതോടെ കരളിന് അതിന്റെ ധര്‍മങ്ങള്‍ കാര്യക്ഷമമായി നിര്വഹിക്കാനാകാതെയാകുന്നു. ശരീരത്തില്‍ നിന്നു മാലിന്യങ്ങളെ പുറന്തളളുന്ന ജോലി (ഡിടോക്സിഫിക്കേഷന്), പ്രോട്ടീനുകളുടെ നിര്‍മാണം, വിറ്റാമിനുകളുടെയും പഞ്ചസാരയുടെയും സംഭരണം, ദഹനത്തിനു സഹായകമായ കെമിക്കലുകളുടെ നിര്‍മാണം തുടങ്ങിയ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങനെ മുടങ്ങുന്നു. ഇതു കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും ചിലപ്പോള്‍ മരണത്തിനു വരെയും കാരണമാകുന്നു. സിറോസിസ് തീവ്രമായാല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ജീവന്രക്ഷിക്കാനുളള ഏകമാര്‍ഗം.
കുടിമൂലം കരളിനുണ്ടായ പ്രശ്നങ്ങള്‍ക്കുളള ആദ്യപരിഹാരം കുടി നിര്‍ത്തുക എന്നതു തന്നെ.
മരുന്നുകള്‍ക്കു പിന്നേ യുളളൂ എന്തെങ്കിലും സ്ഥാനം.
മദ്യാസക്തി കരളിനെ ക്ഷീണിപ്പിക്കുന്നു. ചിലപ്പോള്‍ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു. കോശങ്ങളുടെ നാശത്തിനു കാരണമാകുന്നു. അതിനുമപ്പുറം ചിലപ്പോള്‍ അതു കരളില്‍ കാന്‍സറിനുവരെ ഇടയാക്കുന്നു. മദ്യാസക്തിമൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക് ചികിത്സ പരിമിതം. കരളിലെ കാന്‍സര്‍ തിരിച്ചറിയുമ്പോഴേയ്ക്കും അതു മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു ഗുരുതരമായിരിക്കും.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്