തലശേരി: ദേശീയപാതയില്‍ ധര്‍മടം കൊടുവള്ളിയില്‍ ബസിലെത്തിയ സംഘം സ്വകാര്യ കാര്‍ അടിച്ചു തകര്‍ക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍. സന്തോഷിന്റെ നേതൃത്വത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടങ്ങാപ്പൊയില്‍ കീരങ്ങാട്ട് വീട്ടില്‍ സജീഷ് (37), കക്കറ ആയിത്തോട്ട് ലക്ഷം വീട് കോളനിയിലെ റനീഷ് (25), ഡയമണ്ടമുക്ക് കോമത്ത് വീട്ടില്‍ ജിതിന്‍ദാസ് (29), കതിരൂര്‍ കുനിയില്‍ വീട്ടില്‍ ജയകൃഷ്ണന്‍ (48), മുതിയങ്ങ സൗപര്‍ണികയില്‍ സന്ദീപ് (31), കതിരൂര്‍ പയ്യമ്പള്ളി വീട്ടില്‍ അനിലേഷ് (29), കതിരൂര്‍ നാണികൃപയില്‍ ശ്രീജേഷ് (35) ,വേറ്റുമ്മല്‍ ലൈന്‍മുറിയില്‍ താമസിക്കുന്ന ശബരീഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തില്‍ കാര്‍ യാത്രക്കാരായ മുഴപ്പിലങ്ങാട് കുളംബസാറിലെ റയ്ഹാനാസില്‍ നവാസ് (32), സുല്‍ഫത്ത് മഹലില്‍ അഫ്‌സല്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
കൊടുവള്ളിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച കേസ്: എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
