കൊയിലാണ്ടിയിലെ ഹോട്ടലുകളില്‍ റെയ്ഡ്

kkd-foodfaidകൊയിലാണ്ടി: ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗണിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും റെയ്ഡ്. നഗരസഭാ ആരോഗ്യവിഭാഗവും പോലീസും എക്‌സൈസും ചേര്‍ന്നാണ് ഇന്നു രാവിലെ മിന്നല്‍ പരിശോധന നടത്തിയത്. ചില ഹോട്ടലുകള്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ടാന്‍ നിര്‍ദേശം നല്കി. ചിലയിടങ്ങളില്‍നിന്ന് പുകയില ഉത്പന്നങ്ങളും പിടികൂടി യിട്ടു|്. നഗരസഭാ ആരോഗ്യവിഭാഗത്തിലെ ടി.കെ. മോഹനന്‍, അശോകന്‍, ദിവാകരന്‍, കൊയിലാണ്ടി എസ്‌ഐ നിപുണ്‍ശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രാവിലെ ഒമ്പതിനു ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്.

Related posts