തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതി മാറ്റിവച്ചു. ഹര്‍ജിയില്‍ വി.എസിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചു. അതുവരെ തനിക്കെതിരേ വി.എസിന്റെ തുടര്‍ പ്രസ്താവനകള്‍ ഇന്ന് തന്നെ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതികള്‍ രാഷ്ട്രീയക്കാരുടെ കളിസ്ഥലമാക്കരുതെന്നും ഹര്‍ജി പരിഗണിക്കുനിടെ ജഡ്ജി നിരീക്ഷിച്ചു. മുഖ്യമന്ത്രിക്കെതിരായ 12 കേസുകളുടെ വിവരങ്ങള്‍ വി.എസ് കോടതിയില്‍ ഹാജരാക്കി.
കണ്ണൂര്‍ ധര്‍മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ നിരവധി കേസുകള്‍ വിവിധ കോടതികളില്‍ ഉണ്‌ടെന്ന ആരോപണവുമായി വി.എസ് രംഗത്തെത്തിയത്. പിന്നീട് പ്രസ്താവന അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനെതിരേയാണ് മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കിയത്.