കോട്ടയം മത്സര വള്ളംകളി സെപ്റ്റംബര്‍ 11ന് ; ഒരുക്കങ്ങള്‍ തുടങ്ങി

KTM-BOAT-RACEതാഴത്തങ്ങാടി: 117-ാമത് കോട്ടയം മത്സരവള്ളംകളി സെപ്റ്റംബര്‍ 11-ന് താഴത്തങ്ങാടി ആറ്റില്‍ നടക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫണ്ട് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

താഴത്തങ്ങാടി മീനച്ചിലാറിന്റെ ഇരുകരകളിലും നിന്ന് വള്ളംകളി വീക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റേസ്‌കോഴ്‌സിലും വശങ്ങളിലുമുള്ള തടസങ്ങള്‍ നീക്കംചെയ്യുന്നതിന് ഇറിഗേഷന്‍, നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ സഹായം തേടും. വള്ളംകളിയോടനുബന്ധിച്ച് സ്മരണിക പ്രകാശനം ചെയ്യും. 40 ലക്ഷം രൂപയോളം വള്ളംകളിക്ക് ചെലവ് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രഫ.കെ.സി.ജോര്‍ജ്, ജനറല്‍സെക്രട്ടറി ലിയോ മാത്യു, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ.ജേക്കബ്, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, കൗണ്‍സിലര്‍മാരായ കുഞ്ഞുമോന്‍ കെ.മേത്തര്‍, എം.പി. സന്തോഷ്കുമാര്‍, വി.കെ. അനില്‍കുമാര്‍, പി.എസ്. ബഷീര്‍, ക്ലബ് വനിതാഫോറം പ്രസിഡന്റ് ബെന്‍സി ഷിബുരാജ്, സെക്രട്ടറി ഡോ.ജാനി വിജോ, ഗ്രേസി ജോര്‍ജ്, വര്‍ഗീസ് ചെമ്പോല, നാസര്‍ ചാത്തന്‍കോട്ടുമാലി, കെ.എം.എ. സലിം എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍: 9605323272.

Related posts