കോട്ടയം: കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനവിധിയില്‍ നിന്നും പാഠം പഠിച്ച് മുന്നേറും. പോരായ്മകള്‍ നികത്തി ഇനിയും കൂടുതല്‍ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകായയിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്‍കിയ അംഗീകാരം: തിരുവഞ്ചൂര്‍
