കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സി.എഫ് തോമസ്

alp-cfചങ്ങനാശേരി: കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് സി.എഫ്.തോമസ് എംഎല്‍എ.  രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച രാജീവ്ഗാന്ധിയുടെ 25-ാം ചരമവാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനികതയിലേക്കുള്ള കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കിയ രാജിവ് ഗാന്ധിയോട് ഇന്ത്യന്‍ ജനത കടപ്പെട്ടിടിക്കുന്നതായും സി.എഫ്.കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍, വി.ജെ.ലാലി, പി.എച്ച്.നാസര്‍, രാജീവ് മേച്ചേരി, പ്രഫ.വി.എന്‍.നാരായണപിള്ള, പി.എം.മോഹനന്‍പിള്ള, ജസ്റ്റിന്‍ ബ്രൂസ്, ടി.എം. ജോര്‍ജ്, വര്‍ഗീസ് ടി.ഏബ്രഹാം, സിബി സ്കറിയ, മജീദ്ഖാന്‍, കെ.ജെ.തോമസ്, എ.ജി.സനല്‍കുമാര്‍, സി.മോനിച്ചന്‍, അഡ്വ.ടോമി കണയംപ്ലാക്കല്‍, സെബിന്‍ തെങ്ങുംപള്ളി, സണ്ണി എത്തക്കാട്ട്, ജോമോന്‍ കുളങ്ങര, ബാബു തോമസ്, ജി.ശിവരാജ്, എന്‍.ഹബീബ്, വി.പി.മോഹനന്‍, എം.എ സജാദ്, പിഎസ്പി റഹിം, കെ.കെ.പ്രസാദ്, കെ.എസ്.ജോസഫ്, മോളി ജോണ്‍, അനില സഝീവ്, ആതിര പ്രസാദ്, ലൈസാമ്മ മുളവന, മിനി റെജി, ലീലാമ്മ വര്‍ഗീസ്, ആന്‍സി ജോസഫ്, അജിതാകുമാരി, അരുണ്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Related posts