തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവിനെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തി. കെപിസിസി അംഗം കല്ലിങ്കീല്‍ പദ്മനാഭനെ എസ്‌ഐ പി. രാജേഷ് അപമാനിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനുമുന്നില്‍ സംഘടിച്ചത്. സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കാത്തതിനെ കുറിച്ച് ഫോണില്‍ എസ്‌ഐയോട് ചോദിച്ചപ്പോള്‍ താന്‍ ആരാ കേസിനെ കുറിച്ച് അന്വേഷിക്കാന്‍ എന്നു ചോദിച്ച് തട്ടിക്കയറുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്നാണ് പരാതി.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു സ്ത്രീയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച കെപിസിസി അംഗത്തോട് അപമര്യാദയായി പെരുമാറിയത് പോലീസിനു ചേര്‍ന്ന നടപടിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ഉപരോധിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരുമായി സിഐ വിനോദ് കുമാര്‍ സംസാരിക്കുകയും പ്രശ്‌നം ഒത്തുതീര്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.