കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ജോണി നെല്ലൂരിന്റെ രൂക്ഷ വിമര്‍ശനം

ekm-johny-nelloorതൊടുപുഴ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമാണു കേരള കോണ്‍ഗ്രസ്- ജേക്കബിന്റെ ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞ ശേഷം ജോണി നെല്ലൂര്‍ ഉന്നയിച്ചത്. സാധാരണയായി ഘടകകക്ഷികളുടെ ധാരണയായതിനു ശേഷമേ ചര്‍ച്ചകള്‍ക്കു പോകാറുള്ളൂ. എന്നാല്‍, മുസ്‌ലിം ലീഗിന്റെ 20 സീറ്റുകളൊഴികെ ഒരു ഘടകകക്ഷിയുടെയും സീറ്റില്‍ ധാരണയിലെത്താതെ അവരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യുന്നത്.ഇടതുപക്ഷ മുന്നണിയും എന്‍ഡിഎ മുന്നണിയും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചു ബഹുദൂരം മുന്നോട്ടു പോയെങ്കിലും ഇപ്പോഴും ഘടകകക്ഷികളുടെ സീറ്റ് കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ഘടകകക്ഷിയും തൃപ്തരല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

മൂവാറ്റുപുഴ മണ്ഡലം രൂപീകൃതമായതിനു ശേഷം ജേക്കബ് ഗ്രൂപ്പില്‍നിന്നാണ് എംഎല്‍എമാര്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍, 2011ല്‍ യാതൊരു കാരണവും കൂടാതെ മൂവാറ്റുപുഴ സീറ്റ് പാര്‍ട്ടിക്കു നിഷേധിച്ചു. തന്നെ അങ്കമാലിയില്‍ ചാവേറായി നിര്‍ത്തി. യുഡിഎഫിനു മേല്‍ക്കോയ്മയുണ്ടായിരുന്ന ഇവിടെ താന്‍ തോറ്റതെങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. 31നു പി.പി. തങ്കച്ചനാണു സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് വിളിച്ചറിയിച്ചത്. അങ്കമാലി തരില്ലെങ്കില്‍ സ്വാഭാവികമായും പകരം വിജയസാധ്യതയുള്ള സീറ്റ് നല്‍കുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍, ഒരു സീറ്റും നല്‍കില്ലെന്ന നിലപാടാണു തങ്കച്ചന്‍ അറിയിച്ചത്.

Related posts