കോയമ്പത്തൂര്‍: ഗുരുവായൂരപ്പന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ 20-ാം വാര്‍ഷികാഘോഷവും റാങ്ക് ജേതാക്കള്‍ക്കു സ്വര്‍ണമെഡല്‍ വിതരണവും നടത്തി. കോളജ് അങ്കണത്തില്‍ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും റൂട്ട്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. രവി ഉദ്ഘാടനം ചെയ്തു. ജിം ചെയര്‍മാന്‍ ഡോ. യു.സി.ജി. നമ്പൂതിരി അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ തോമസ് ടി. തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2013-15 ബാച്ചില്‍ കോളേജില്‍നിന്ന്് ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം റാങ്ക് ജേതാവായ ഐശ്വര്യക്ക് ഡോ. എം.വി. പൈലി എന്‍ഡോവ് മെന്റ് ഗോള്‍ഡ്‌മെഡലും ഡോ. എന്‍.എന്‍. കൃഷ്ണന്‍ ഭട്ടതിരിപ്പാട് മെമ്മോറിയല്‍ അവാര്‍ഡും സമ്മാനിച്ചു. കെ.കെ. ആശ്ചര്യ, ജെറി ജെയിംസ്, ദീപ്തി ജി. മേനോന്‍, എസ്.പി. ഹരിത, പി.എസ്. അശ്വതി, കൃഷ്ണപ്രിയ കെ.കുമാര്‍ എന്നിവര്‍ക്കും അവാര്‍ഡും കോളേജില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. കോളേജ് വൈസ് ചെയര്‍മാന്‍ കെ.എം.ശങ്കരന്‍ നമ്പൂതിരി, പ്രൊഫ.കെ.പി.ശങ്കരനുണ്ണി, പി.മോഹനന്‍, ജയദേവ് എസ്.മേനോന്‍, ആഷിക് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.