കോര്‍മല സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കും: എല്‍ദോ ഏബ്രഹാം

ekm-eldhoമുവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം കോര്‍മലയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ തയ്യാറാക്കുമെന്ന് എല്‍ദോ ഏബ്രഹാം എംഎല്‍എ. കഴിഞ്ഞ ജൂണ്‍ 27നാണ് കോര്‍മല ദുരന്തമുണ്ട ായത്. ദുരന്തമുണ്ട ായി ഒരുവര്‍ഷം കഴിഞ്ഞിട്ടും കോര്‍മലയുടെ സംരക്ഷണത്തിന് യോതൊരു പദ്ധതികളും നാളിതുവരെ തയ്യാറാക്കീട്ടില്ലന്ന് യോഗത്തില്‍ സംമ്പന്ധിച്ച ബന്ധപ്പെട്ടവകുപ്പ് മേധവികള്‍ എംഎല്‍എ അറിയിച്ചു. കാലവര്‍ഷം ആരംഭിച്ചതോടെ വീണ്ടും കോര്‍മലയുടെ ഭാഗം ഇടിയാന്‍ തുടങ്ങിയതോടെയാണ് എല്‍ദോ ഏബ്രഹാം എംഎല്‍യുടെ നേതൃത്വത്തില്‍ ഇന്നലെ മുവാറ്റുപുഴ ആര്‍ഡിഒ ഓഫീസില്‍ യോഗം വിളിച്ച് ചേര്‍ത്തത്.

നഗരവാസികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ പറഞ്ഞു.  മനുഷ്യനിര്‍മിതമായ കോര്‍മല ദുരന്തത്തിന് വീണ്ട ും കതോര്‍ക്കുമ്പോള്‍ ഇതിന് ഉത്തരവാദികളായ ആര്‍ഡിഒ മുതല്‍ താഴെതട്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം  എന്‍.അരുണ്‍ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയതായും അരുണ്‍ യോഗത്തില്‍ പറഞ്ഞു. കോര്‍മലക്ക് താഴെയുള്ള വ്യാപാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.എസ്.അജ്മല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കോര്‍മലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കണമെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ആര്‍.രാകേഷ് യോഗത്തില്‍ ആവശ്യപ്പെട്ടു.

Related posts