ക്യാപ്റ്റന്‍ ലക്ഷ്മിയായി മൃദുല

mrdulaദേശീയ അവാര്‍ഡ് ജേതാവായ തിഗ്മാന്‍ശു ദൂലിയയുടെ ചിത്രത്തില്‍ മോഹിത്ത് മര്‍വയുടെ നായികയായി മൃദുല മുരളി ബോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നതാണ്. ഇപ്പോള്‍ ചിത്രത്തിലെ മൃദുല യുടെ വേഷം എന്താണെന്നും പുറത്തുവന്നിരിക്കുന്നു. ചിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ഓഫീസറും ആസാദ് ഹിന്ദ് സര്‍ക്കാരില്‍ വനിതാ ക്ഷേമമന്ത്രിയുമായിരുന്ന ക്യാപ്—റ്റന്‍ ലക്ഷ്മി സേഗാളിന്റെ വേഷത്തിലാ ണ് മൃദുല.

രാഗ്‌ദേശ് എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് മൃദുലയിപ്പോള്‍. കേണല്‍ പ്രേം സേഗാളിന്റെ വേഷത്തിലാണ് മോഹിത്ത് എത്തുന്നത്. അടുത്തമാസം ചിത്രത്തില്‍ മൃദുല ജോയിന്‍ ചെയ്യും. ചിത്രത്തില്‍ കുനാല്‍ കപൂറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related posts